Join News @ Iritty Whats App Group

മാത്യു കുഴല്‍നാടന്റെ വീട്ടില്‍ ഇന്ന് റവന്യു പരിശോധന ; ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ. മാര്‍ച്ച്


പോത്താനിക്കാട്: അനധികൃതമായി നിലം മണ്ണിട്ട് നികത്തിയെന്ന പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ കുടുംബവീട്ടില്‍ ഇന്നു റവന്യു വിഭാഗം സര്‍വേ നടത്തും.

വിജിലന്‍സിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കടവൂര്‍ വില്ലേജില്‍ ആയങ്കരയിലുള്ള ഭൂമിയില്‍ സര്‍വേ നടത്തുന്നത്. ഇതിനായി എം.എല്‍.എയ്ക്ക് കോതമംഗലം തഹസീല്‍ദാര്‍ നോട്ടീസ് നല്‍കി. സര്‍വേ നടപടികളുമായി സഹകരിക്കണമെന്നും ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കത്തിലുണ്ട്. രാവിലെ 11നാണ് സര്‍വേ നിശ്ചയിച്ചിരിക്കുന്നത്. വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സര്‍വേയ്ക്കു നോട്ടീസ് നല്‍കിയതെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എം.എല്‍.എയുടെ കുടുംബ വീടിനോട് ചേര്‍ന്ന സ്ഥലമാണ് മണ്ണിട്ട് നികത്തിയത്. മണ്ണടിച്ച സ്ഥലത്തു റവന്യൂ രേഖകള്‍ പ്രകാരം പാടം ഉള്‍പ്പെടുന്നുണ്ടെന്ന പരാതിയുണ്ടായിരുന്നു. കൂടാതെ ഇവിടെ അനുമതിയില്‍ കൂടുതല്‍ സ്ഥലത്തും അളവിലും മണ്ണ് അടിച്ചതായും അന്നു പരാതി ഉയര്‍ന്നിരുന്നു. സി.പി.എം. നേതാക്കള്‍ ഇടപ്പെട്ട് അന്നു മണ്ണുമായി എത്തിയ ലോറികള്‍ തടഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് ഡി.െവെ.എഫ്.ഐ. മുവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിന്‍. പി. മൂസ വിജിലന്‍സിനു പരാതി നല്‍കി. ഈ പരാതിയില്‍ വിജിലന്‍സ് നടത്തിവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സ്ഥലം അളക്കുന്നത്. അതേസമയം ഈ സ്ഥലത്ത് എം.എല്‍.എ. നടത്തി വരുന്ന രണ്ടു കെട്ടിടങ്ങളുടെ നിര്‍മ്മാണവും പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണെന്ന വിവരാവകാശ രേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണവിജയന്‍ സ്വകാര്യകമ്പനിയില്‍ നിന്നു പണംെകെപ്പറ്റിയെന്ന ആദായനികുതിവകുപ്പു രേഖകള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് നികുതിവെട്ടിപ്പ് ആരോപണങ്ങള്‍ അടക്കം മാത്യു കുഴല്‍നാടനെതിരേ സി.പി.എം. ഉയര്‍ത്തിയിരുന്നു.

മാത്യൂ കുഴല്‍നാടന്‍ എം.എല്‍.എയുടെ മൂവാറ്റുപുഴയിലെ ഓഫീസിലേക്ക് ഇന്നു ഡി.െവെ.എഫ്.ഐ. മാര്‍ച്ച് നടത്തും. മാത്യൂവിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മാര്‍ച്ച് നടത്തുന്നതെന്ന് ഡി.െവെ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group