Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽനിന്നുള്ള സഹായത്തിനായി അപേക്ഷിച്ചിട്ട് മറുപടികിട്ടിയത് ഏഴ് വർഷത്തിന് ശേഷം

ഇരിട്ടി: ചകിരി കയറ്റി വന്ന ലോറിക്ക് തീ പിടിച്ച് ചകിരിയും ലോറിയും കത്തി നശിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സാഹയത്തിനായി അപേക്ഷ നൽകിയ പായം യന്ത്രവത്കൃത സഹകരണ സംഘത്തിന് മറുപടി ലഭിച്ചത് ഏഴ് വർഷത്തിന് ശേഷം. ഏഴ് വർഷം പ്രതീക്ഷയോടെ കാത്തുന്നിന്ന സംഘത്തിന് ദുരിതാശ്വാശ നിധിയിൽ നിന്നും സഹായം അനുവദിക്കാൻ നിർവ്വാഹമില്ലെന്ന മറുപടിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. സഹായം നല്കാതിരിക്കുന്നതിന് കാരണം വ്യക്തമാക്കിയിട്ടുമില്ല. 
സംഘത്തിന്റെ 63,648 രൂപയുടെ ചരികിയും ചകിരി കയറ്റിയ ലോറിയും 2016 ജനുവരി 30നാണ് കത്തിയത്. വട്ട്യറ സ്‌കൂളിന് സമീപം വെച്ച് പൊതുമാരാമത്ത് റോഡിലേക്ക് ചാഞ്ഞു കിടന്ന വൈദ്യുതകമ്പിയിൽ തട്ടിയാണ് ചകിരിക്കും ലോറിക്കും തീപിടിച്ചത്. അർഹതപ്പെട്ട നഷ്ടപരിഹാരം കിട്ടുന്നതിന് സംഘം പ്രസിഡന്റ് കളക്ടർക്കും റവന്യുമന്ത്രിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കും അപേക്ഷ നൽകി. ഇരിട്ടി തഹസിൽദാറുടെ റിപ്പോർട്ട്, ലോറിയുടമയുടെ മൊഴി, അഗ്നി രക്ഷാ സേനയുടെ റിപ്പോർട്ട് പ്രസ്തുത ദിവസത്തെ പോലീസ് ജനറൽ ഡയറി എന്നിവയുടെ അടിസ്ഥാനത്തിൽ പരമാവധി നഷ്ടപരിഹാരം അനുവദിക്കാവുന്നതാണെന്ന കളക്ടറുടെ റിപ്പോർട്ടും സഹിതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് അപേക്ഷ നൽകിയത്. ഏഴ് വർഷം കഴിഞ്ഞട്ടും മറുപടിയില്ലാഞ്ഞതിനെ തുടർന്ന് മാസങ്ങൾക്ക് മുൻമ്പ് നടന്ന താലൂക്ക് പരാതി പരിഹാര അദാലത്തിലും പരാതി നല്കി. എന്നാൽ അദാലത്തിൽ നിന്നും ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് സംഘം പ്രസിഡണ്ടിന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്നും സഹായം നല്കുന്നതിന് നിർവ്വാഹമില്ലെന്ന കത്ത് ലഭിച്ചിരിക്കുന്നത്. അതും കാരണം വക്തമാക്കാതെ ഏഴ് വർഷം മുൻമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ. സർക്കാർ സംവിധാനത്തിലെ അപാകത മൂലം സംഘത്തിനുണ്ടായ നഷ്ടം എങ്ങനെ നികത്തും എന്നറിയാതെ ഉഴലുകയാണ് സഹകരണ സംഘം ഭരണ സമിതി.

Post a Comment

Previous Post Next Post
Join Our Whats App Group