Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍മാര്‍ കൈക്കൂലിവാങ്ങുന്നതായുളള പരാതി : ആരോഗ്യമന്ത്രിക്ക് കത്തു നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ


കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍മാര്‍ കൈക്കൂലിവാങ്ങുന്നതായുളള പരാതി : ആരോഗ്യമന്ത്രിക്ക് കത്തു നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ


കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി രണ്ടു ഡോക്ടര്‍മാര്‍ ഏജന്റുമാര്‍ മുഖേനെപണം വാങ്ങുന്നുവെന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി ആരോഗ്യമന്ത്രിക്ക് ഇതേ കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കത്തുനല്‍കുമെന്ന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷൂറന്‍സുളളവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി ഒറ്റപൈസയും അടയ്‌ക്കേണ്ടതില്ല. ഏജന്റുമാര്‍ക്ക് രോഗികളും കൂട്ടിരിപ്പുകാരും പണം നല്‍കരുതെന്നും ഇത്തരം അനുഭവമുണ്ടായാല്‍ പരാതിപ്പെടണമെന്നും ആരും ഒളിച്ചുവയ്ക്കരുതെന്നും പി.പി ദിവ്യ പറഞ്ഞു.

കണ്ണാടിപറമ്ബിലെ ലോട്ടറി വില്‍പനക്കാരന്റെ മുട്ടുമാറ്റ ശസ്ത്രക്രിയക്കു വേണ്ടി അത്യാധൂനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി മുപ്പതിനായിരം രൂപയും മറ്റൊരു അഡ്മിറ്റായ രോഗിയില്‍ നിന്നും ശസ്ത്രക്രിയക്കായി എട്ടായിരം രൂപയും ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ ഏജന്റുമാര്‍ മുഖേനെപണം വാങ്ങിയിരുന്നു. എന്നാല്‍ ലോട്ടറി വില്‍പനക്കാരനില്‍ നിന്നും പണംവാങ്ങിയത് വിവാദമായതിന് തുടര്‍ന്ന് പണം തിരികെ നല്‍കി തടിയൂരുകയായിരുന്നു. ഒരു പ്രാദേശിക ചാനല്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വ്യാപകമായി അഡ്മിറ്റായ സാധാരണക്കാരായ രോഗികളില്‍ നിന്നുംഡോക്ടര്‍മാര്‍ വളഞ്ഞ വഴിയിലൂടെ ഏജന്റുമാരെ വെച്ചു കൈക്കൂലി വാങ്ങുന്ന വിവരം പുറത്തുവന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group