Join News @ Iritty Whats App Group

ചേലക്കാട്ട് പാലത്തിനടുത്ത് നിന്നും രണ്ട് കുട്ടികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു


പാനൂർ :കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുപറമ്പ് ചേലക്കാട്ട് പാലത്തിനടുത്ത് നിന്നും രണ്ട് കുട്ടികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു.കക്കോട്ട് വയലിൽ ഉള്ള ഷവാസ്, സിനാൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
നാട്ടുകാരും, പാനൂരിൽ നിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘവും, പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇന്ന് 7 മണിയോടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.

നാദാപുരം ദുരന്ത നിവാരണ സേനയും, മുങ്ങൽ വിദഗ്ധരും ചെറുപറമ്പിലേക്ക് തിരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group