കോഴിക്കോട്: തെരുവുനായ ശല്യത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ കൂത്താളിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും പതിനേഴ് അംഗനവാടികൾക്കുമാണ് അവധി. അക്രമണകാരികളായ നായകളെ പിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു.
കൂത്താളിയിൽ തെരുവുനായ ശല്യത്തെ തുടർന്ന് കുട്ടികൾക്കടക്കം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. ഇന്ന് രാവിലേയും ഒരാൾക്ക് നായയുടെ കടിയേറ്റു.
കഴിഞ്ഞ ആഗസ്റ്റിൽ തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചതും ഇതേ പ്രദേശത്തായിരുന്നു. ചന്ദ്രിക എന്ന സ്ത്രീയായിരുന്നു മരിച്ചത്.
റീജൻ – സരിത ദമ്പതികളുടെ മകൾ റോസ്‌ലിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. മുഖത്തടക്കം ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകാെണ്ടിരിക്കുമ്പോൾ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു.
Post a Comment