പേരാവൂർ :മണത്തണ ഓടന്തോട് തെരുവ് നായയുടെ ആക്രമണത്തിൽ ടാപ്പിംഗ്
തൊഴിലാളിക്ക് പരിക്കേറ്റു. ചെറുകൂട്ടുമഠത്തിൽ ഗംഗാധരനാണ് (49) തെരുവ് നായയുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റത്. ബൈക്കിൽ പോവുകയായിരുന്ന ഗംഗാധരനെ നായ പിന്തുടർന്ന് കാലിന് കടിക്കുകയായിരുന്നു. ഓടന്തോട് സൺഡേ സ്കൂളിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിക്കേറ്റതിനെ തുടർന്ന് പേരാവൂർ, തലശേരി ആശുപത്രികളിൽ ചികിത്സ സഹായം തേടി
Post a Comment