Join News @ Iritty Whats App Group

മിക്ക വീടുകളിലും മരുന്നുകള്‍ ഉപയോഗിക്കാതെ പാഴാക്കുന്നു; മരുന്ന് നല്‍കുന്നതില്‍ നിയന്ത്രണം വേണമെന്ന് സര്‍വേ


ഫാര്‍മസികളില്‍ നിന്ന് വാങ്ങുന്ന മരുന്നുകള്‍ പാഴാക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലാ വിദഗ്ധരുമായി ചേര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ലോക്കൽ സർക്കിൾസ് പ്രാദേശിക തലത്തില്‍ ഒരു സര്‍വേ നടത്തിയിരുന്നു. വാങ്ങുന്ന മരുന്നുകളില്‍ എത്ര ശതമാനമാണ് ഉപയോഗിക്കാത്തത്, അല്ലെങ്കില്‍ പാഴാക്കിയത് എന്നീ ചോദ്യങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തവരോട് ചോദിച്ചത്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 21 ശതമാനം പേര്‍ മരുന്നുകളൊന്നും പാഴാക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. 4 ശതമാനം പേര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.വാങ്ങുന്ന മരുന്നുകളുടെ ഏകദേശം 10 ശതമാനം പാഴാക്കുന്നുവെന്നാണ് പ്രതികരിച്ചവരില്‍ 36 ശതമാനം പേര്‍ പറഞ്ഞത്. 10-30 ശതമാനം വരെ മരുന്ന് ഉപയോഗിക്കാതെ കളയുന്നുവെന്ന് 27 ശതമാനം പേര്‍ പ്രതികരിച്ചു. അതേസമയം ഉപയോഗിക്കാതെ മരുന്നുകളുടെ 30-50 ശതമാനം വരെ പാഴാക്കിക്കളയുന്നുവെന്നാണ് പ്രതികരിച്ചവരില്‍ ആറ് ശതമാനം പേരും പറഞ്ഞത്. 6 ശതമാനം പേര്‍ വാങ്ങുന്ന മരുന്നുകളുടെ 50-70 ശതമാനം ഉപയോഗിക്കാതെ കളയുന്നുവെന്നും പ്രതികരിച്ചു.

അതായത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വാങ്ങിയ മരുന്നുകളുടെ 70 ശതമാനവും പാഴാക്കി കളയുന്നവരുടെ എണ്ണം വര്‍ധികുകയാണ്. നാലില്‍ മൂന്ന് വീടുകളിലും ഇത്തരത്തിൽ മരുന്നുകൾ കളയുന്നുണ്ടെന്ന് സര്‍വേ ഫലം പറയുന്നു.

എന്തിനാണ് അമിതമായ അളവില്‍ മരുന്ന് വാങ്ങി പാഴാക്കി കളയുന്നത് എന്ന ചോദ്യത്തിന് 29 ശതമാനം പേരും നല്‍കിയ മറുപടി രോഗം മാറിയാല്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തുമെന്നാണ്. ബാക്കിവരുന്ന മരുന്നുകള്‍ ഉപയോഗശൂന്യമാകുകയും ചെയ്യും. എന്നാല്‍ ഇ-ഫാര്‍മസികള്‍ ആവശ്യപ്പെടുന്നതിനെക്കാള്‍ അധികം മരുന്നാണ് നല്‍കുന്നത് എന്നാണ് 18 ശതമാനം പേര്‍ പറഞ്ഞത്. ബാക്കി ഏഴ് ശതമാനം പേര്‍ മറ്റ് കാരണങ്ങളാണ് ഉന്നയിച്ചത്.

അതേസമയം ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് രോഗം ഭേദമായെന്ന് തോന്നിയയുടനെ രോഗികള്‍ സ്വയം നിര്‍ത്താറുണ്ടെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇത്രയധികം മരുന്നുകള്‍ പാഴാക്കുന്നത് എങ്ങനെ തടയാമെന്നായിരുന്നു സര്‍വേയില്‍ ചോദിച്ച മറ്റൊരു ചോദ്യം. പത്തില്‍ ഏഴ് പേരും പറയുന്നത് കുറഞ്ഞ അളവില്‍ മാത്രം മരുന്ന് വില്‍ക്കാന്‍ ഫാര്‍മസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ്. ആവശ്യമില്ലാത്ത മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ മരുന്ന് നിര്‍മാതാക്കൾ ശ്രദ്ധിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

27 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അതേസമയം ഉപഭോക്താക്കള്‍ വാങ്ങിയ ശേഷം ഉപയോഗിക്കാത്ത മരുന്നുകള്‍ ഒരുമാസത്തിനുള്ളില്‍ തിരികെ ഏല്‍പ്പിക്കാനുള്ള സംവിധാനമുണ്ടാക്കുന്നത് ഈ പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 43 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.ഉപയോഗിക്കാത്ത മരുന്നുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനം ജില്ലാടിസ്ഥാനത്തില്‍ സ്ഥാപിക്കണമെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group