Join News @ Iritty Whats App Group

പോക്സോ കേസ്; മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ


കൊച്ചി: പോക്സോ കേസിൽ വിധി മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. 2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂർത്തിയായിരുന്നു. മോൻസന് രണ്ട് ഐപിസി വകുപ്പുകളിൽ ജീവിതാവസാനം വരെയാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group