ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് റിപ്പോർട്ട്. തുടർന്നാണ് ആത്മഹത്യ നിരോധിച്ചത്. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ച് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്ന് വിദേശമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. മിക്കവരും സാമ്പത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരാണ്. പട്ടിണി സഹിക്കാനാകാതെ ഒരു പത്തുവയസുകാരൻ ആത്മഹത്യ ചെയ്തത് കിംമിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.
ആത്മഹത്യാ തടയാനുള്ള മാനദണ്ഡങ്ങൾ ജനറല്‍ സെക്രട്ടറി രൂപീകരിച്ചതായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയുമാണ് മിക്ക ആത്മഹത്യകളിലേക്കും നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പെട്ടെന്നൊരു പരിഹാരം കാണുക എന്നത് പ്രയാസമാണ് എന്നാണ് വിലയിരുത്തൽ.
Post a Comment