മട്ടന്നൂർ സ്വദേശിയായ കോളേജധ്യാപകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കണ്ണൂർ : മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ കോളേജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഉരുവച്ചാൽ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി വേർപിരിഞ്ഞ വിനീഷ് ഒരു വർഷത്തോളമായി രണ്ടുവയസുകാരി മകൾ സൈറാത്തിനൊപ്പം പരിയാരം ഹസൻ മുക്കിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു.
തിങ്കളാഴ്ച മകളെ സമീപത്തെ വീട്ടിൽ ഏൽപ്പിച്ച് പോയതായിരുന്നു.ഉളിയിൽ ഐഡിയൽ കോളജ്, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ്, കൂത്തുപറമ്പ് നിർമലഗിരി കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ ടി.കെ ബിന്ദുവിന്റെയും ബാബുവിന്റെയും മകനാണ്. സഹോദരൻ: വിജീഷ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ഗവ. ആശുപത്രി മോർച്ചറിയിൽ.
Post a Comment