Join News @ Iritty Whats App Group

50 മണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലം; കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരി മരിച്ചു; സ്ഥലമുടമയ്‌ക്കെതിരെ കേസ്


മധ്യപ്രദേശ്: വിഫലമായ 50 മണിക്കൂർ. ഏവരെയും സങ്കടത്തിലാഴ്ത്തി രണ്ടര വയസ്സുകാരി യാത്രയായി. മധ്യപ്രദേശിലെ സെഹോറിൽ 100 ​​അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്ത രണ്ടര വയസ്സുകാരിക്ക് മണിക്കൂറുകളുടെ ആയുസ്സ് മാത്രം. കുട്ടി മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്. സ്ഥലമുടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുംഗാവാലി ഗ്രാമത്തിൽ വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. തുടർന്ന് നീണ്ട രക്ഷാദൗത്യത്തുനു ശേഷം കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. എന്നാൽ ആശുപത്രയിൽ എത്തിച്ച് കുട്ടി മരണപ്പെടുകയായ‌ിരുന്നു. എന്നാൽ, കുഴൽക്കിണറിൽ വച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നെന്നും പുറത്തെടുത്തപ്പോഴേക്കും ശരീരം അഴുകാൻ തുടങ്ങിയിരുന്നെന്നും പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‍‌മോർട്ടത്തിന് അയച്ചു.

 300 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്കാണ് കുട്ടി വീണത്. എന്നാൽ 40 അടി താഴ്ചയുള്ള ഭാഗത്തു കുട്ടി തങ്ങിനിൽക്കുകയും അവിടെ നിന്ന് രക്ഷദൗത്യത്തിനിടെ 100 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. തുടർന്ന് 50 മണിക്കൂർ നീണ്ട രക്ഷാദൗത്യമായിരുന്നു. സൈന്യം, ദേശീയ – സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവർ രക്ഷാപ്രവർത്തിനു നേതൃത്വം നൽകി. ഗുജറാത്തില്‍നിന്നു റോബട്ടിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group