Join News @ Iritty Whats App Group

10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വൈദികനെതിരെ കേസെടുത്ത് ​പോലീസ്


തിരുവനന്തപുരം: വിഴിഞ്ഞം അടിമലതുറയിൽ രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒളിവിൽ പോയ വൈദികനായി പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈദിച്ച് ആറോടെ അടിമലത്തുറയിലാണ് സംഭവം. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയോട് വിവരം തിരക്കുകയായിരുന്നു.

നടന്ന കാര്യങ്ങൾ കുട്ടി മാതാപിതാക്കളോട് തുറന്നുപറഞ്ഞു. പിന്നാലെ മകനെ വൈദികൻ പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടി രക്ഷിതാക്കൾ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. തുടർന്ന് വിഴിഞ്ഞം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. അടിമലതുറ ഇടവകയുമായി ബന്ധപ്പെട്ട വൈദികർ അല്ല കൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group