Join News @ Iritty Whats App Group

എസ് എസ് എൽ സി - പ്ലസ്ടു പരീക്ഷകളിലെ ചരിത്ര വിജയം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയാഹ്ലാദറാലി നടത്തി

ഇരിട്ടി : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൂറുമേനി ചരിത്ര വിജയം നേടിയതിന്റെ ആഹ്‌ളാദം പങ്കുവെച്ച് ഇരിട്ടി ഹയർ സെക്കണ്ടറിസ്‌കൂൾ ഇരിട്ടിയിൽ വിജയാഹ്ലാദ റാലി നടത്തി. ഇരിട്ടി മേഖലയിൽ പ്ലസ് ടു വിന് 100 ശതമാനം വിജയം നേടിയ ഏക സ്‌കൂളും ഇരിട്ടി ഹയർസെക്കണ്ടറി ആയിരുന്നു.  
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ എന്നിവരടക്കം അണിനിരന്ന റാലി കീഴൂരിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രധമാധ്യാപകൻ എം.ബാബു അധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, നഗരസഭ കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, കെ. നന്ദനൻ, വി.പി. അബ്ദുൾ റഷീദ്, പി.രഘു, പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, വൈസ് പ്രസിഡണ്ട് ആർ.കെ. ഷൈജു, മദർ പിടിഎ പ്രസിഡണ്ട് ആർ.കെ. മിനി, സീനിയർ അധ്യാപിക ഷൈനിയോഹന്നാൻ, സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി. സുജേഷ് ബാബു, പി.വി. ശശീന്ദ്രൻ, ബി ആർ സി കോ-ഓർഡിനേറ്റർ ടി. തുളസീധരൻ എന്നിവർ സംസാരിച്ചു.
കീഴൂരിൽ നിന്ന് ആരംഭിച്ച റാലി ഇരിട്ടി നഗരം വലം വച്ച് പഴയ ബസ് സ്റ്റാൻ്റിൽ സമാപിച്ചു. അധ്യാപകരായ ബിജുകുമാർ, എം.പുരുഷോത്തമൻ, ഇ.പി. അനീഷ് കുമാർ, കെ. ബെൻസി രാജ്, പി. മനീഷ്, സി. ഹരീഷ്, പി.പി. ഷമീർ, റീന, റംല, മേഘ്നറാം, ദീപ റോയി, ബേബി ബിന്ദു, അപർണ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group