മലപ്പുറം: ഹോട്ടല്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ സിദ്ദിഖിനെ കോഴിക്കോട്ടെ ഹോട്ടലില്‍ ഷിബിലി എത്തിച്ചത് ഫര്‍ഹാനയെ ഉപയോഗിച്ച്. ഹണിട്രാപ് കേസില്‍ നഗ്നനാക്കി ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം. ഇരുവരെയും കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം സമര്‍പ്പിച്ചിരിക്കുകയാണ്.
ഫര്‍ഹാനയെ ഉപയോഗിച്ചാണ് സിദ്ദിഖിനെ ഹോട്ടലില്‍ എത്തിച്ചതെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. തുടര്‍ന്ന് ഷിബിലി സിദ്ദിഖിന്റെ തുണി അഴിക്കാന്‍ ശ്രമിച്ചു. സിദ്ദിഖ് ഇത് എതിര്‍ത്തപ്പോള്‍ ഷിബിലി കത്തി കഴുത്തില്‍ വെച്ച് വരഞ്ഞു. പിന്നീട് ഷിബിലി ചുറ്റിക കൊണ്ട് സിദ്ദിഖിന്റെ തലയില്‍ അടിക്കുമ്പോള്‍ ഫര്‍ഹാനയാണ് പിടിച്ചു കൊടുത്തത്. താഴെ വീണ സിദ്ദിഖിന്റെ നെഞ്ചില്‍ ആഷിക് ശക്തമായി ചവിട്ടി.
മൃതദേഹം മൂന്നായി മുറിച്ചു പ്രതികള്‍ മുറി കഴുകി വൃത്തിയാക്കി. അതിന് ശേഷം നേരത്തേ തന്നെ അറിയാവുന്ന പിന്‍നമ്പര്‍ ഉപയോഗിച്ച് പ്രതികള്‍ എടിഎമ്മില്‍ നിന്നും പണം എടുത്തു. മൃതദേഹം അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ കൊക്കയില്‍ തട്ടിയശേഷം ഷിബിലി പോയത് തിരുവനന്തപുരത്തേക്കായിരുന്നു. 19 ന് ഫര്‍ഹാനയെ വീട്ടിലാക്കി ഷിബിലി ട്രെയിനിലായിരുന്നു തിരുവനന്തപുരത്തേക്ക് പോയത്.
Post a Comment