Join News @ Iritty Whats App Group

ലോക്സഭാ സീറ്റുകള്‍ വ‍ർധിപ്പിക്കൽ; ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലർത്തണം; രാഹുല്‍



ദില്ലി: ലോക്സഭാ സീറ്റുകള്‍ വ‍ർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. എങ്ങനെയാണ് ഇത് നടപ്പാക്കുന്നത് എന്നതില്‍ ആകാംഷയുണ്ട്. 800 സീറ്റുകളെന്ന സംഖ്യയിലേക്ക് എങ്ങനെയെത്തുമെന്നതും എന്ത് മാനദണ്ഡം സ്വീകരിക്കുമെന്നും അറിയില്ല. 
ജാഗ്രതയില്ലാതെ ഇത് നടത്തരുതെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. 

എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തില്‍ എടുത്തു വേണം ഇത് നടപ്പാക്കാൻ. ഇത്തരം ചർച്ചകള്‍ ശ്രദ്ധ തിരിച്ച് വിടാന്‍ ഉളള ശ്രമം കൂടിയാണ്. ഇന്ത്യയിലെ യഥാർത്ഥ പ്രശ്നങ്ങള്‍ വിലക്കയറ്റം പോലുള്ളവയാണ്. ഈ പ്രശ്നങ്ങള്‍ മറക്കാനാണ് ചെങ്കോലും, നമസ്കരിക്കുന്നതും പോലുള്ള നാടകങ്ങള്‍ നടത്തുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group