Join News @ Iritty Whats App Group

വാണിയപ്പാറയിൽ മിക്സർ യൂണിറ്റ് ലോറി കടയിലേക്ക് പാഞ്ഞു കയറി വിദ്യാർത്ഥിക്ക് പരിക്ക്


ഇരിട്ടി: അയ്യംകുന്ന്പഞ്ചായത്തിലെ വാണിയപ്പാറയിൽ മിക്സർ യൂണിറ്റ് ലോറി കടയിലേക്ക് പാഞ്ഞു കയറി വിദ്യാർത്ഥിക്ക് പരിക്ക്. വാണിയപാറയിലെ ആൽഫിയോ (13) ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. വാണിയപ്പാറ ടൗണിനടുത്തുള്ള കയറ്റത്തിൽ നിന്ന് ലോറി ഉരുണ്ടു നീങ്ങി ഫർണിച്ചർ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടയിൽ ഉണ്ടായിരുന്ന ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ആൽഫിയോവിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group