Join News @ Iritty Whats App Group

സോണിയാ ഗാന്ധിയുടെ കർണാടക‌ പരമാധികാര പരാമർശം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ


സോണിയാ ഗാന്ധിയുടെ കർണാടകയുടെ പരമാധികാര പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയ്ക്ക് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. ബി.ജെ.പി നൽകയ പാരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കർണാടകയുടെ സൽപ്പേരിനോ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയർത്താൻ ആരെയും കോൺഗ്രസ് അനുവദിക്കില്ല എന്നായിരുന്നു സോണിയാഗാന്ധിയുടെ പരാമർശം. രാജ്യത്തിന്റെ അഖണ്ഡത സങ്കൽപ്പത്തെ വെല്ലുവിളിയ്ക്കുന്നതാണ് സോനിയാഗാന്ധിയുടെ പരാമർശമെന്നാണ് ബി.ജെ.പി പരാതി പറയുന്നത്.

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. കർണാടകയിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലാണ് ബിജെപി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് പാർട്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. അതേസമയം സംസ്ഥാനം കൈയ്യിലാക്കാൻ കോൺഗ്രസും കഠിനമായ പരിശ്രമത്തിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group