Join News @ Iritty Whats App Group

അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചെത്താൻ സാധ്യത; തടയുമെന്ന് ഉറപ്പിച്ച് വനംവകുപ്പ്; നിരീക്ഷിച്ച് തമിഴ്നാട്

ഇടുക്കി: പെരിയാർ റിസർവ് വനമേഖലയിലേക്ക് മാറ്റപ്പെട്ട കാട്ടാന അരിക്കൊമ്പന്‍ അതിർത്തിയില്‍ തന്നെ തുടരുകയാണ്. ആന ഇന്നലെ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള മാവടി ഭാഗത്തുണ്ടായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലയിൽ നിന്ന് വനംവകുപ്പിന് സിഗ്നലുകൾ ലഭിക്കുന്നുണ്ട്.

അതിർത്തിയിലെ വനമേഖലയിൽ അരിക്കൊമ്പൻ തുടരുന്നതിനാൽ തമിഴ്നാട് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ എത്തിയ വണ്ണാത്തിപ്പാറയിൽ നിന്ന് അഞ്ചു കിലോമീറ്ററിനപ്പുറം തമിഴ്നാട്ടിലെ ജനവാസമേഖലയാണ്. ഇവിടേക്ക് കടക്കുന്നുണ്ടോ എന്നാണ് തമിഴ്നാട് വനം വകുപ്പും നിരീക്ഷിക്കുന്നത്.

തമിഴ്നാട്ടിലെ ജനവാസ മേഖലകളിലേക്കു കടന്നാൽ കേരളത്തിലേക്ക് ഓടിച്ചു വിടാനും അങ്ങനെയെങ്കിൽ അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. റേഡിയോ കോളർ കഴുത്തിലുളളതുകൊണ്ട് കൊമ്പന്‍റെ മടങ്ങി വരവ് തടയാനാകുമെന്ന് വനം വകുപ്പ് ഉറപ്പു പറയുന്നു. നിരീക്ഷണത്തിനായി നിയോഗിച്ച സംഘം മംഗളാദേവി ഭാഗത്തെ മലനിരകളിൽ അരിക്കൊമ്പനെ നേരിട്ട് കാണുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group