Join News @ Iritty Whats App Group

സാ​ധാ​ര​ണ കാ​മ​റ വെ​ക്കു​ന്ന​ത് ക​ള്ളനെ പി​ടി​ക്കാ​ൻ, ഇ​വി​ടെ കാ​മ​റ വ​ച്ച് മോ​ഷ്ടി​ക്കു​ന്നു; ടെ​ന്‍​ഡ​ര്‍ മ​റി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​ത് കെ​ല്‍​ട്രോ​ണി​ന്‍റെ പതിവെന്ന് കെ മുരളീധരൻ


തി​രു​വ​ന​ന്ത​പു​രം: സാ​ധാ​ര​ണ കാ​മ​റ വെ​ക്കു​ന്ന​ത് ക​ള്ളനെ പി​ടി​ക്കാ​നാ​ണ്. ഇ​വി​ടെ കാ​മ​റ വ​ച്ചി​ട്ട് മോ​ഷ്ടി​ക്കു​ക​യാ​ണ്. എ​ഐ കാ​മ​റ വി​വാ​ദ​ത്തി​ല്‍ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടും. നാ​ളെ യു​ഡി​എ​ഫ് തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രു​ന്നു​ണ്ടെന്ന് കെ മുരളീധരൻ

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ശ്രീ​ക​ണ്ഠ​ന് പ​ങ്കി​ല്ലെ​ന്നും പോ​സ്റ്റ​റൊ​ട്ടി​ച്ച​ത് ആ​രാ​യാ​ലും പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് ത​ല​ശേ​രി​യി​ൽ സ്റ്റോ​പ്പ് വേ​ണം. കൂ​ര്‍​ഗി​ലേ​ക്ക് കൂ​ടി എ​ത്താ​നു​ള​ള എ​ല്ലാ സൗ​ക​ര്യ​വും നോ​ക്കി​യി​ട്ടാ​ണ് ത​ല​ശേ​രി​യി​ല്‍ സ്‌​റ്റോ​പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കു​ന്നു​ണ്ടെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സാ​ധാ​ര​ണ കാ​മ​റ വെ​ക്കു​ന്ന​ത് ക​ള്ളനെ പി​ടി​ക്കാ​നാ​ണ്. ഇ​വി​ടെ കാ​മ​റ വ​ച്ചി​ട്ട് മോ​ഷ്ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കെ​ല്‍​ട്രോ​ണി​ന് എ​ന്തി​നാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്. കെ​ല്‍​ട്രോ​ണി​ന്‍റെ പ​ല വ​ര്‍​ക്കി​നും ഗു​ണ​മി​ല്ല. ടെ​ന്‍​ഡ​ര്‍ മ​റി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​ത് കെ​ല്‍​ട്രോ​ണി​ന് പ​തി​വാ​ണ്.

ഈ ​സ്ഥാ​പ​നം കേ​ര​ള​ത്തി​ലെ വെ​ള്ളാ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​ത്തി​ന്‍റെ​യും കോ​ണ്‍​ട്രാ​ക്ട് വാ​ങ്ങി സ​ബ് കോ​ണ്‍​ട്രാ​ക്ട് കൊ​ടു​ക്കു​ക. ഹൈ ​മാ​സ്റ്റ് ലൈ​റ്റി​ല്‍ പോ​ലും ഇ​താ​ണ് ന​ട​ത്തി​യ​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group