Join News @ Iritty Whats App Group

സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവ്; അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയിൽ


ദില്ലി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയിൽ. ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് കെഎസ്ആർടിസി ഹർജിയിൽ പറയുന്നത്. 

ഡിവിഷൻ ബെഞ്ച് ഉത്തരവ് കോർപ്പറേഷന്‍റെ അവകാശം ഇല്ലാതെയാക്കുന്നു. സ്വകാര്യ ബസുകൾ നിയമം ലംഘിച്ചതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്. ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് സൃഷ്ടിക്കുന്നത് വലിയ തിരിച്ചടിയാണെന്നും കെഎസ്ആർടിസി ഹർജിയിൽ പറയുന്നു. മുൻക്കാല ഉത്തരവുകൾ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെഎസ്ആർടിസിക്ക് ആണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കോർപ്പറേഷനായി സ്റ്റാൻഡിംഗ് കൗൺസൽ ദീപക് പ്രകാശാണ് ഹർജി സമർപ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group