ആലക്കോട്: സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ ആലക്കോട് നെല്ലിപ്പാറ കാക്കടവ് സ്വദേശി കൊല്ലപ്പെട്ടിട്ട് ആറുദിവസമായിട്ടും മൃതദേഹം ഒന്നു കാണാന്‍ പോലും കഴിയാത്തതില്‍ വീട്ടുകാര്‍ ആശങ്കയില്‍.
കഴിഞ്ഞ ആറുമാസമായി ദാല്‍ ഗ്രൂപ്പ് ഓഫ് കമ്ബനിയില്‍ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ആല്‍ബര്‍ട്ട്. കാനഡയിലുള്ള മകന്‍ ഓസ്റ്റിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണു കൊല്ലപ്പെട്ടത്.
ആക്രമണ സമയത്ത് ഭാര്യ സൈബലിയും ഇളയ മകള്‍ മരീറ്റയും കൂടെയുണ്ടായിരുന്നു. ആല്‍ബര്‍ട്ടിനൊപ്പം അവധി ആഘോഷിക്കാന്‍ ഇരുവരും രണ്ടാഴ്ച മുമ്ബാണ് സുഡാനില്‍ എത്തിയത്. ഇവര്‍ നാട്ടിലുള്ള മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. യുദ്ധത്തിന് കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. വിമാന സര്‍വീസ് ആരംഭിച്ചാല്‍ എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. സുഡാനിലെ എംബസിയിലുള്ള മലയാളി ഉദ്യോഗസ്ഥനുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു.
Post a Comment