Join News @ Iritty Whats App Group

കർണാടകയിലെ ധാർവാഡിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു


ബെം​ഗളൂരു: കർണാടകയിലെ ധാർവാഡിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. ബിജെപി യൂത്ത് വിംഗ് അംഗവും കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ പ്രവീൺ കമ്മാറിനെയാണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. 

കൊലപാതകത്തിൽ പ്രതികരണവുമായി ബിജെപി രം​ഗത്തെത്തി. രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group