ഇരിട്ടി: കെ എസ് ആർ ടി സി ബസ് കണ്ടക്ടർ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു.
കെ എസ് ആർ ടി സി കണ്ണുർ ഡിപ്പോയിലെ കണ്ടക്ടർഇരിട്ടി കീഴൂർ കൂളിചെമ്പ്രയിലെ സജി പുരം ഹൗസിൽ പി.വി.സജീവൻ (47) ആണ് ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചത്.
കണ്ണൂർ ഡിപ്പോയിൽ നിന്ന്ബംഗലുരുവിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി ബസ്സിലെ കണ്ടക്ടറായിരുന്നു സജീവൻ .കർണ്ണാടക ഹുൻസൂരിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യകാല തുന്നൽ തൊഴിലാളി പരേതനായ പാക്കഞ്ഞി നാരായണൻനായരുടെയും സരസ്വതിയമ്മ യുടെയും മകനാണ്.
അവിവാഹിതനാണ്
സഹോദരങ്ങൾ: സുനിൽ കുമാർ (ബസ് ഏജൻ്റ് ചാലോട് ബസ് സ്റ്റാൻ്റ് ), പി.വി.ഷാജി (അധ്യാപകൻ,ചാവശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ)
സംസ്ക്കാരം: ഇന്ന് (വെള്ളിയാഴ്ച) രാത്രി 8 മണിക്ക് പുന്നാട് തറവാട്ട് ശ്മശാനത്തിൽ
Post a Comment