ഇരിട്ടി: മെയ് 14ന് ചരിത്ര സംഭവമാകുന്ന ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പുർവ്വ വിദ്യാർത്ഥി - അധ്യാപക മഹാ സംഗമം" ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി
പൂർവ്വ അധ്യാപകരേയും
പ്രഥമ ബാച്ചിലെ വിദ്യാർത്ഥികളെയും അവരവരുടെ വീടുകളിലെത്തി പരിപാടിയിലേക്ക് ക്ഷണിക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കമായത്.
അനേകായിരങ്ങൾക്ക് അറിവിൻ്റെ മഹാ ജ്യോതി പകർന്ന ആലിസ് ടീച്ചർ, സി.കെ.ശാരദ ടീച്ചർ എന്നിവരുടെ വീടുകൾ സന്ദർശിച്ചാണ് ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് സംഘാടക സമിതി ഭാരവാഹികളായ സന്തോഷ് കോയിറ്റി, പി.ഗംഗാധരൻ ( പുന്നാട് ), പി.വി.അബ്ദുൾ റഹ്മാൻ, വി.പി. രജീഷ് എന്നിവർ നേതൃത്വം നൽകി.
ഗൃഹസന്ദർശനങ്ങൾ വരും ദിവസങ്ങളിലും തുടരും
Post a Comment