Join News @ Iritty Whats App Group

വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനുള്ള അനുമതി ഇനി തദ്ദേശ സ്ഥാപനങ്ങൾ നൽകും, പുതിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

 നിർമ്മാണത്തിനായി മണ്ണ് മാറ്റാനുള്ള അനുമതി തേടി ജിയോളജി വകുപ്പ് കയറിയിറങ്ങേണ്ടി വരുന്നവർക്ക് ആശ്വാസവാർത്ത. സംസ്ഥാനത്ത് ഇനി മുതൽ വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങളാണ് നൽകുക. 3,000 ചതുരശ്ര അടി വരെയുള്ള വീട് നിർമ്മാണത്തിനുള്ള മണ്ണ് മാറ്റാനുള്ള അനുമതിയാണ് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്നത്. അതേസമയം, മണ്ണ് മാറ്റാനുള്ള ഫീസ് ഓൺലൈൻ മുഖാന്തരം ജിയോളജി വകുപ്പിലാണ് അടയ്ക്കേണ്ടത്. ഇത് സംബന്ധിച്ചുള്ള ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ, പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും.

സാധാരണയായി തദ്ദേശസ്ഥാപനങ്ങളിലെ ഡെവലപ്മെന്റ് പ്ലാനിന്റെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പാണ് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി നൽകുന്നത്. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഇതിനുപുറമേ, ദുരന്ത സാഹചര്യങ്ങളിൽ മണ്ണ് മാറ്റാനും, സർക്കാർ സ്ഥലങ്ങളിൽ നിന്നുള്ള പരസ്പര മണ്ണ് മാറ്റത്തിനും ജിയോളജി വകുപ്പിന്റെ അനുമതി വേണ്ടെന്ന് മന്ത്രിസഭ അറിയിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group