Join News @ Iritty Whats App Group

ആവശ്യം അം​ഗീകരിച്ചു; പെട്രോൾ പമ്പ് തൊഴിലാളികൾ നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു


കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് തൊഴിലാളികൾ നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. തൊഴിലാളികൾ ആവശ്യപ്പെട്ട പതിനേഴ് ശതമാനം ബോണസ് എന്ന ആവശ്യം പമ്പ് ഉടമകൾ അംഗീകരിക്കുകയായിരുന്നു. കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്രോൾ പമ്പ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചത്. 

സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. പമ്പ് ഉടമകളുമായി യൂണിയൻ നേതാക്കൾ ആറു തവണ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്നായിരുന്നു സമരം.

Post a Comment

Previous Post Next Post
Join Our Whats App Group