Join News @ Iritty Whats App Group

വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം :ഇരിട്ടി, വെള്ളരിക്കുണ്ട് സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു




കൽപറ്റ: കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കാസർ​ഗോഡ് വെള്ളരിക്കുണ്ട് സ്വദേശികളും കണ്ണൂർ ഇരിട്ടി സ്വദേശികളുമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആറുപേരാണ് കാറിലുണ്ടായിരുന്നത്.



കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. പുഴമുടിക്ക് സമീപം റോഡിൽനിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ വയലിലെ പ്ലാവിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group