Join News @ Iritty Whats App Group

ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ; സമീപത്തെ നാലുകടകൾ കത്തിനശിച്ചു

തൃശൂർ: പൂരദിനത്തിൽ തൃശൂർ നഗരത്തിൽ വൻ തീപിടിത്തം. നായരങ്ങാടി നെഹ്റു ബസാറിലെ ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. ചായക്കടയിലെ ​രണ്ട് ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

തീ സമീപത്തേക്കു കൂടി പടർന്നതോടെ നാല് കടകൾ പൂർണമായും കത്തി നശിച്ചു. ചായക്കടയിൽ നിന്നുണ്ടായ പൊട്ടിത്തെറിയിൽ തീ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു. ആറ് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തിൽ ആളപായമില്ല.

സംഭവം നടന്നപ്പോൾ കടയിൽ ആളില്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്. കട തുറക്കുന്നതിന് തൊട്ടുമുമ്പായാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പൊലീസും ഫോറൻസിക് വിദഗ്ദരും സ്ഥലതതെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group