Join News @ Iritty Whats App Group

രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നത്‌: മന്ത്രി ആർ ബിന്ദു



തിരുവനന്തപുരം : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരായ പരാമർശത്തിൽ പി ടി ഉഷയ്ക്കെതിരെ പ്രതിഷേധം ശക്തം.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയുടെ പരാമർശം ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.

രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകൾ അവർ തിരുത്തണമെന്നും മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു. കായികമേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് പുതുതലമുറ പെൺകുട്ടികൾ കടന്നുവരുന്നത്. ആ പ്രയാസം കരിയറിൽ അനുഭവിച്ച ശ്രീമതി. ഉഷ അവർക്ക് നൽകുന്നത് അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പാകുന്നത് അതിശയകരമാണ്.

ഇന്ത്യൻ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയിൽ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ല .ഇന്ത്യൻ ഭരണഘടന ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് ഉറപ്പുനൽകുന്ന നീതി ഇരകളാക്കപ്പെട്ടവർക്ക് ഉറപ്പാക്കാൻ ജനപ്രതിനിധിയെന്ന പദവി കൂടി വഹിക്കുന്ന ശ്രീമതി ഉഷയ്ക്ക് ഉത്തരവാദിത്തമുണ്ട് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കായിക താരങ്ങള്‍ക്കെതിരെ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ നടത്തിയ പരാര്‍ശമാണ് വലിയ വിവാദമായത്. തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ പരാമർശം.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group