ഇടുക്കി: പോക്സോ കേസിൽ ക്ഷേത്ര പൂജാരിയെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട സ്വദേശി ചേറാടിയിൽ സാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ് 9 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
രണ്ടാഴ്ച മുൻപ് ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ പൂജാരിയായി എത്തിയ സാജൻ ഇതേ ക്ഷേത്രത്തിൽ പൂജകൾ പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നാണ് പരാതി.
സാജൻ കുട്ടികളെ മെബൈൽ ഫോണിൽ അശ്ലീല വിഡിയോകൾ കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തതായിട്ടാണ് കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
സാജന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ കുട്ടികൾ വീടുകളിലേക്ക് മടങ്ങുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം മാതാപിതാക്കളും അറിഞ്ഞത്. ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post a Comment