കോട്ടയം: യുകെയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോട്ടയം കുടമാളൂര്‍ സ്വദേശിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. സന്ദര്‍ലാന്റില്‍ താമസിക്കുന്ന മഹിമ മോഹനെ(25)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മഞ്ജുഷയില്‍ റിട്ട. തഹസീല്‍ദാര്‍ ഇ.കെ മോഹനന്റെയും ഉഷയുടെയും മകളാണ്.
മഹിമയും ഭര്‍ത്താവ് അനന്തു ശങ്കറും 15 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. 2022 ജനുവരി 25 നായിരുന്നു ഇരുവരുടെയും വിവാഹം. കുടമാളൂര്‍ പുത്തന്‍ പറമ്പില്‍ കുടുംബാംഗമാണ് അനന്തു. സഹോദരന്‍ മഹേഷ് മോഹന്‍.
Post a Comment