കോഴിക്കോട്: വന്ദേഭാരത് ട്രെയിന്‍ പെട്ടെന്ന് കേരളത്തില്‍ എത്തിയതിന് പിന്നില്‍ കേന്ദ്രത്തിന്റെ കപടരാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐ. ഇതിന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ട്രെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നുവെന്നത്.
ട്രെയിനില്‍ യാത്രയ്ക്ക് ഒരു സുരക്ഷയുമില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നു. ഇതിന് യാതൊരു പ്രാധാന്യവും കേന്ദ്രം നല്‍കുന്നില്ല. കേരളം മുന്നോട്ടുവെച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സില്‍വര്‍ലൈനിന് ബദലായി ട്രെയിന്‍ അനുവദിച്ചതിന് പിന്നല്‍ കേരളത്തോടുള്ള വിരോധരാഷ്ട്രീയമാണെന്നും സനോജ് കുറ്റപ്പെടുത്തി.
Post a Comment