Join News @ Iritty Whats App Group

റീല്‍സില്‍ വൈറലാവാന്‍ ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം; കണ്ണൂരിൽ 19കാരന്‍ അറസ്റ്റില്‍; പരീക്ഷണം നടുറോഡിൽ

കണ്ണൂർ: റീല്‍സില്‍ വൈറലാവാന്‍ ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 19കാരനെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്തതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സംഘത്തിലുള്ള മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ 24-നു മുഴപ്പിലങ്ങാട് കോരൻ പീടികയ്ക്കടുത്ത് വിവേകാനന്ദ നഗറിലാണ് സംഭവം. സ്ഫോടക വസ്തു ഉണ്ടാക്കുന്നത് മുതൽ എല്ലാം ഭാഗവും വീഡിയോയിൽ ചിത്രീകരിച്ച് റീൽ ആക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ചെയ്തത്. തുടർന്ന് ഉഗ്ര സ്ഫോടനം നടക്കുമ്പോള്‍ റോഡിലൂടെ ഇരുചക്ര വാഹനം കടന്ന് പോകുന്നുണ്ട്.

സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് എടക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. തുടർന്നാണ് 19 കാരനായ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരെ കസ്റ്റഡിയിലെടുക്കാനായിട്ടില്ല. ബോംബ് നിർമ്മാണത്തിലടക്കം വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് എടക്കാട് പൊലീസ് വ്യക്തമാക്കി

Post a Comment

Previous Post Next Post
Join Our Whats App Group