Join News @ Iritty Whats App Group

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവിനെ കാൺമാനില്ല



ഇടുക്കി: യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മയെ (അനുമോൾ ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകമെന്നാണ് പ്രാഥമിക വിവരം. വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാൺമാനില്ല.

വീടിനുള്ളിലെ, കിടപ്പുമുറിയില്‍, കട്ടിലിനടിയിലായി കമ്പിളി പുതപ്പു കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി, അനുമോളെ കുറിച്ച് വിവരങ്ങള്‍ ഇല്ലായിരുന്നു. ഇതോടെ ബന്ധുക്കള്‍ വീട്ടില്‍ അന്വേഷിച്ച് എത്തുകയായിരുന്നു. വീട് പൂട്ടിയിട്ടിരിയ്ക്കുന്നത് കണ്ടതോടെ കതക് തകര്‍ത്ത് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

അനുമോളും ഭര്‍ത്താവ് ബിജേഷും മാത്രമാണ് പേഴുംകണ്ടത്തെ വീട്ടില്‍ താമസിച്ചിരുന്നത് ഭര്‍ത്താവ് ബിജേഷിനെ ഏതാനും ദിവസങ്ങളായി കാണാനില്ല. കട്ടപ്പന പോലിസ് അന്വേഷണം ആരംഭിച്ചു.

വത്സമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജേഷിനെ കണ്ടെത്താനും അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് വിളിച്ചുവരുത്തി മൊഴി എടുക്കും. വത്സമ്മയുടെ ബന്ധുക്കളെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group