Join News @ Iritty Whats App Group

വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷം : തമിഴ്‌നാട്‌-കേരള മുഖ്യമന്ത്രിമാര്‍ ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്‌ദിയാഘോഷങ്ങള്‍ ഏപ്രില്‍ ഒന്നിനു തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും സംയുക്‌തമായി വൈക്കത്ത്‌ ഉദ്‌ഘാടനം ചെയ്യും. 603 ദിവസം നീണ്ടു നില്‍ക്കുന്ന ശതാബ്‌ദി ആഘോഷങ്ങള്‍ക്കാണു അന്ന്‌ തിരിതെളിയുന്നത്‌.
603 ദിവസം നീണ്ടുനിന്ന സത്യഗ്രഹത്തിന്റെ സ്‌മരണാര്‍ഥമാണ്‌ സംസ്‌ഥാനസര്‍ക്കാര്‍ ഏപ്രില്‍ ഒന്നു മുതല്‍ 2025 നവംബര്‍ 23 വരെ നീളുന്ന 603 ദിവസത്തെ വ്യത്യസ്‌ത ആഘോഷ പരിപാടികള്‍ക്കു രൂപം നല്‍കിയത്‌. മന്ത്രി സജി ചെറിയാന്‍ ചെന്നൈയിലെത്തി തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ചു നല്‍കിയ കത്ത്‌ സാംസ്‌കാരിക മന്ത്രി, തമിഴ്‌നാട്‌ മുഖ്യമന്ത്രിക്കു കൈമാറി. ക്ഷണം സ്വീകരിക്കുന്നതായും കേരളത്തില്‍ ഒരു ദിവസം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതായും കൂടിക്കാഴ്‌ചയില്‍ സ്‌റ്റാലിന്‍ അറിയിച്ചു.വൈക്കത്ത്‌ തമിഴ്‌നാടിന്റെ ഉടമസ്‌ഥതയിലുളള വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത പെരിയോര്‍ ഇ.വി. രാമസ്വാമി നായ്‌ക്കരുടെ സ്‌മാരക വിപുലീകരണം കേരള തമിഴ്‌നാട്‌ സാംസ്‌കാരിക വിനിമയ പദ്ധതി തുടങ്ങിയവ സംബന്ധിച്ച്‌ മന്ത്രി സജി ചെറിയാന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ നിവേദനങ്ങള്‍ നല്‍കി. രണ്ടു കാര്യങ്ങളിലും അനുഭാവത്തോടെ പരിഗണിക്കുമെന്നു സ്‌റ്റാലിന്‍ ഉറപ്പു നല്‍കി.
മുന്‍മന്ത്രിയും ഡി.എം.കെ. നേതാവുമായ ടി.ആര്‍. ബാലു എം.പിയും ചര്‍ച്ചകളില്‍ പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ്‌ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി മനു സി. പുളിക്കന്‍, ചെന്നൈയിലെ നോര്‍ക്കയുടെ ഡവലപ്‌മെന്റ്‌ ഓഫീസര്‍ അനു പി. ചാക്കോ എന്നിവരും സാംസ്‌കാരിക വകുപ്പ്‌ മന്ത്രിക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു.

എം.കെ. സ്‌റ്റാലിനെ വൈക്കത്തേക്കു ക്ഷണിച്ചു

തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കെ. സ്‌റ്റാലിനെ ക്ഷണിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപത്രം മന്ത്രി സജി ചെറിയാന്‍ കൈമാറി.
ചെന്നൈയില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ്‌ സ്‌റ്റാലിനെ പരിപാടിയിലേക്ക്‌ മന്ത്രി സജി ചെറിയാന്‍ ക്ഷണിച്ചത്‌. ഏപ്രില്‍ ഒന്നിനു വൈക്കത്ത്‌ നടക്കുന്ന ശതാബ്‌ദിയാഘോഷങ്ങളില്‍ ഉദ്‌ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എം.കെ. സ്‌റ്റാലിനും പങ്കെടുക്കും.
സന്ദര്‍ശനത്തില്‍ മന്ത്രിക്കൊപ്പം പ്രൈവറ്റ്‌ സെക്രട്ടറി മനു സി പുളിക്കല്‍, നോര്‍ക്ക ചെന്നൈ ഡെവലപ്‌മെന്റ്‌ ഓഫീസര്‍ അനു.പി ചാക്കോ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group