Join News @ Iritty Whats App Group

ബ്രഹ്മപുരം തീപിടിത്തം: വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി


15 Mar 2023 10:39 (IST)
അന്വേഷിക്കുന്ന വിഷയങ്ങൾ
ബയോ റെമഡിയേഷന്‍ പ്രക്രിയ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാര്‍ പ്രകാരം കോര്‍പറേഷന്റെയും കരാറുകാരുടെയും ചുമതലകള്‍ അതത് കക്ഷികള്‍ എത്രത്തോളം പാലിച്ചിരുന്നു?, കൊച്ചി കോര്‍പറേഷന്‍ പരിധിക്കുള്ളില്‍ ജൈവ, അജൈവ മാലിന്യ ശേഖരണത്തിനും അവ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുമുള്ള സംവിധാനം എന്തായിരുന്നു?, കരാറുകാരുടെ പ്രവര്‍ത്തനം വിലയിരുത്തിയത് എങ്ങനെയായിരുന്നു? തരം തിരിക്കാതെ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്‌മപുരത്ത് നിക്ഷേപിക്കുന്നതിനും തീരുമാനിക്കാനുള്ള കാരണമെന്ത്? , ഇത് പരിഹരിക്കാനെടുത്ത നടപടികള്‍ എന്തെല്ലാം?, വലിയ തോതിലുള്ള ഖരമാലിന്യം ഉണ്ടാവുന്ന കേന്ദ്രങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ എത്രത്തോളം സാധിച്ചിട്ടുണ്ട്?

15 Mar 2023 10:38 (IST)
അന്വേഷിക്കുന്ന വിഷയങ്ങൾ
പ്രവൃത്തിയില്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിക്കുന്നതിന് കരാറുകാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?, കൊച്ചി കോര്‍പറേഷനിലെ ഖര മാലിന്യം സംഭരിക്കാനും സംസ്‌കരിക്കാനും ഉദ്ദേശിച്ച സ്ഥലത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യം കൂടി വരാനുള്ള കാരണമെന്ത്?, നിലവില്‍ സ്ഥാപിച്ചിട്ടുള്ള വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?, വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ ശോചനീയാവസ്ഥക്കും നടത്തിപ്പിലെ വീഴ്ചകള്‍ക്കും ഉത്തരവാദികള്‍ ആരെല്ലാം?, മുന്‍കാല മാലിന്യം കൈകാര്യം ചെയ്യാനെടുത്ത നടപടികളുടെ വിശകലനവും കാലതാമസത്തിനുള്ള കാരണങ്ങളും.

15 Mar 2023 10:37 (IST)
അന്വേഷിക്കുന്ന വിഷയങ്ങൾ
നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെകില്‍ അതിന്റെ ഉത്തരവാദികള്‍ ആരൊക്കെയാണ്?, വിന്‍ഡ്രോ കമ്പോസ്റ്റിംഗ് നടപ്പിലാക്കാന്‍ ഏര്‍പ്പെട്ട ഉടമ്പടിയില്‍ പിഴവുകള്‍ ഉണ്ടായിരുന്നുവോ?, കൊച്ചി കോര്‍പറേഷന്‍ ബ്രഹ്‌മപുരത്തെ പ്രവൃത്തി കൃത്യമായി നിരീക്ഷിച്ചിരുന്നുവോ? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കായിരുന്നു? പ്രവൃത്തിയില്‍ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചിരുന്നോ ?

15 Mar 2023 10:37 (IST)
അന്വേഷണ വിഷയങ്ങൾ
തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം?, ഭാവിയില്‍ തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ നടപ്പിലാക്കേണ്ട നടപടികള്‍ എന്തെല്ലാം?, ഖരമാലിന്യ സംസ്‌കരണ-മാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്?, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ട്?

15 Mar 2023 10:36 (IST)
പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും
ബ്രഹ്‌മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തും

15 Mar 2023 10:29 (IST)
വിജിലൻസ് അന്വേഷണം
ബ്രഹ്മപുരം തീപിടിത്തതിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രഹ്മപുരത്ത് നടന്നത് അശാസ്ത്രീയ മാലിന്യ സംസ്കരണം. യുഡിഎഫ് കാലത്തെ നടപടികളിലും അന്വേഷണം നടത്തും

15 Mar 2023 10:24 (IST)
1325 പേർ ചികിത്സ തേടി
ബ്രഹ്മപുരം തീപിടിത്തെ തുടർന്ന് 1325 പേർ ചികിത്സ തേടി. 21 പേരെ കിടത്തി ചികിത്സിച്ചു. ഗുരുതര ആരോഗ്യ പ്രശ്നം ആർക്കും ഉണ്ടായില്ല. ചികിത്സ തേടിയതിൽ 125 പേര് 10 വയസിൽ താഴെയുള്ളവർ. 262 പേര് 60 വയസിന് മുകളിൽ. 21 പേർക്ക് കിടത്തി ചികിൽസ വേണ്ടിവന്നു.

15 Mar 2023 10:23 (IST)
ജാഗ്രത തുടരുന്നു
ബ്രഹ്മപുരത്ത് ഇപ്പോഴും ജാഗ്രത തുടർന്ന് പോകുന്നു. 6 മീറ്റർ ആഴത്തിൽ തീ പിടിച്ചു. നിരവധി വർഷങ്ങളായി വേർതിരിക്കാതെ നിർത്തിയ മലിന്യത്തിനാണ് തീപിടിച്ചത്. മാലിന്യം ഇളക്കി മറിച്ച് തീ അണയ്ക്കുന്ന രീതിയാണ് അവലംബിച്ചത്.

15 Mar 2023 10:21 (IST)
തീ പൂർണമായി അണച്ചു
മാർച്ച് 13 ന് പകർണമായും തീയണച്ചു‌വെന്ന് മുഖ്യമന്ത്രി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ പ്രവർത്തനം. ഇൻഡ്യൻ നേവി, സിയാൽ, ബി പി സി എൽ, തുടങ്ങിയവർ സഹായിച്ചു. 250 ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ, 32 ഫയർ എൻജിനുകൾ ഉപയോഗിച്ചു. ചിട്ടയോടെ കൂട്ടായ ശ്രമം നടത്തിയതിന്റെ ഭാഗമായി തീ അണച്ചു

15 Mar 2023 09:20 (IST)
അഗ്നിശമന സേനാംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ അഭിന്ദനം
ബ്രഹ്മപുരം തീപിടിത്തിൽ നിയമസഭയിൽ ഇതുവരെ ഒന്നും മിണ്ടിയില്ലെങ്കിലും തീ അണയ്ക്കാൻ മുന്നില്‍ നിന്ന് പ്രവർത്തിച്ച അഗ്നിശമനാസേനാംഗങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു.

15 Mar 2023 09:01 (IST)
ഡയോക്സിന്റെ അളവ് പരിശോധിക്കണം
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിക്കണം, നിലവിലെ ശ്വാസകോശ പരിശോധന കൊണ്ട്‌ കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു, ലോകാരോഗ്യ സംഘടനയെ സ്ഥലം പരിശോധിക്കാൻ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

15 Mar 2023 09:00 (IST)
മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷം
തീപിടിത്തത്തിൽ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭയിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group