Join News @ Iritty Whats App Group

ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ഇന്ധന വില കൂടും



തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം വര്‍ധിക്കും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതത്തിനായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സൈഡ് നടപ്പിലാവുന്നതോടെയാണ് വില വര്‍ധനവുണ്ടാവുക.

ഇന്ധന വില വര്‍ധനയിലൂടെ 750 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1000 കോടിയോളം രൂപ് ലഭ്യമായേക്കും.

കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് കൂടുന്നത്. കൊച്ചിയിലെ ബുധനാഴ്ചത്തെ വില കണക്കാക്കിയാല്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ്. എന്നാല്‍ ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. വിവിധ നികുതികള്‍ കാരണമാണ് അടിസ്ഥാന വില ലിറ്ററിന് 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഉയര്‍ന്ന വിലയിലേക്കെത്തിയത്.

നിലവില്‍ ഒരു ലിറ്റര്‍ ഇന്ധനത്തിന് ഒരു രൂപ നിരക്കില്‍ കിഫ്ബിയിലേക്ക് ഈടാക്കുന്നുണ്ട്. ഇത് കൂടാതെയാണ് സെസും ഈടാക്കുന്നത്. ലിറ്ററിന് 25 പൈസയാണ് സെസ് ഈടാക്കുന്നത്. ഇതിന് പുറമേയാണ് രണ്ട് രൂപ സാമൂഹ്യ സെസ് ഏര്‍പ്പെടുത്താനൊരുങ്ങുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group