വളപട്ടണം: ആറുവയസ്സുകാരിയെ പീഡിപ്പിച്ച ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റിൽ. പൊയ്ത്തുംകടവ് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളി താത്തയ്യയെ (37) ആണ് വളപട്ടണം എസ്.ഐ. കെ.കെ. രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഐസ്ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. കുട്ടി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. പോക്സോ നിയമപ്രകാരം കേസെടുത്തു.
Post a Comment