Join News @ Iritty Whats App Group

'പെൺകുട്ടികൾ എത്‌ വേഷം ധരിക്കുന്നതിനും സിപിഎം എതിരല്ല;മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിച്ചു': എംവി ഗോവിന്ദൻ

ഇപി ജയരാജന്‍റെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരാമര്‍ശത്തെ പിന്തുണച്ച പ്രസ്താവനയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പെൺകുട്ടികൾ എത്‌ വേഷം ധരിക്കുന്നതിനും സിപിഎം എതിരല്ലെന്നും, വാർത്താ സമ്മേളനത്തിൽനിന്നും മാധ്യമങ്ങൾ ഒരു വാചകം മാത്രം അടർത്തിയെടുത്ത്‌ പ്രചരിപ്പിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഏത്‌ വേഷം ധരിച്ചാലും നാളെയും എതിർക്കില്ല. പറഞ്ഞ കാര്യങ്ങളെ കൃത്യമായി അവതരിപ്പിച്ചല്ല മാധ്യമങ്ങൾ വാർത്ത നൽകിയത്‌. പ്രതിപക്ഷ നേതാവിന്‌ അവസരം നൽകാനാണ്‌ ചിലയാളുകൾ ശ്രമിച്ചത്‌. ജാഥയെ സംബന്ധിച്ച വാർത്തകൾ എതിരായാലും അനുകൂലമായാലും നല്ലതാണ്‌. മാധ്യമങ്ങളുടെ കലുഷിത മനസാണ്‌ ആലോചിക്കുന്നത്‌. ആസൂത്രിതമായി ജാഥയ്‌ക്കെതിരായി പ്രചാരണം നടത്തുകയാണ്. ഇല്ലാത്ത കാര്യങ്ങൾ രൂപപ്പെടുത്താനുള്ള നിലപാടാണ്‌ മാധ്യമങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് എം.വി ഗോവിന്ദന്‍ കോതമംഗലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്‌ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച്‌ സിപിഎമ്മിനെ പഠിപ്പിക്കാൻ വി.ഡി സതീശൻ വളർന്നിട്ടില്ല. നൈനാ സഹ്‌നി എന്ന യുവതിയെ വധിച്ച്‌ തന്തൂരിയടുപ്പിലിട്ട്‌ ചുട്ടുകൊന്ന പാരമ്പര്യമാണ്‌ നിങ്ങളുടേത്‌. കോൺഗ്രസ്‌ ആപ്പീസിൽ (നിലമ്പൂരിൽ) സ്‌ത്രീയെ ബലാത്സംഗം ചെയ്‌ത്‌ വധിച്ചതും നിങ്ങളാണ്‌. അതിനാൽ വി.ഡി സതീശനിൽ നിന്നും സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പാഠം ഉൾകൊള്ളാൻ മനസ്സില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group