Join News @ Iritty Whats App Group

മസാജ് സെന്‍ററില്‍ അക്രമം: മൂന്നുപേര്‍ അറസ്റ്റില്‍


കണ്ണൂര്‍: മസാജ് ചെയ്തശേഷം പണം ചോദിച്ചതുമായുള്ള തര്‍ക്കത്തിനിടെ മസാജ് സെന്‍ററിലെ ജീവനക്കാരായ യുവതികളെ അപമാനിക്കുകയും സ്ഥാപനം ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

അഞ്ചരക്കണ്ടി പാതിരിയാട് എഒപി റോഡില്‍ നവജിത്ത് നിവാസില്‍ കെ. നവജിത്ത്(37), അഞ്ചരക്കണ്ടി പാതിരായാട് ദേശസേവ സംഘം വായനശാലക്ക് സമീപം ചിരുകണ്ടോത്ത് പി.പി. പ്രിയേഷ് (30), പടുവിലായി പടിഞ്ഞാറേ വീട്ടില്‍ സി.സായൂജ്(29) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ നിരീക്ഷണകാമറയും ഹാര്‍ഡ് ഡിസ്‌കും നശിപ്പിച്ച്‌ സംഘം കടത്തിക്കൊണ്ടു പോകുകയും ചെയ്തു. 

കണ്ണൂര്‍ ടൗണില്‍ ജോണ്‍ മില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ധാര മസാജ് സെന്‍ററില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഉടമ എടക്കാട് കുറ്റിക്കകത്തെ ടി.കെ.വിജിലിന്‍റെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്. മസാജ് ചെയ്ത ശേഷം പണം ചോദിച്ചതോടെ മൂന്നുപേരും തര്‍ക്കത്തിലായി. ഇതിന്‍റെ വിരോധത്തില്‍ സ്ഥാപനത്തില്‍ അതിക്രമിച്ച്‌ കയറിയ പ്രതികള്‍ സ്ഥാപനത്തിലെ ജീവനക്കാരിയെയും വിജിലിന്‍റെ ഭാര്യയെയും അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിജിലിന്‍റെ സഹോദരനെയും ചീത്തവിളിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 

ഒന്നാംപ്രതി സായൂജിന്‍റെ പേരില്‍ 12 ഓളം കേസുകളുണ്ടെന്നും പ്രതികള്‍ മൂന്നുപേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group