Join News @ Iritty Whats App Group

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; അഗ്നിബാധ ഏറ്റവുമൊടുവിൽ തീ അണച്ച സെക്ടർ ഏഴിൽ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തമുണ്ടായി. സെക്ടര്‍ ഏഴിലാണ് ഇന്ന് ഉച്ചയ്ക്കുശേഷം തീപിടിത്തമുണ്ടായത്. അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്നിരക്ഷ സേനയുടെ യൂണിറ്റുകള്‍ക്ക് പുറമേ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണയുണ്ടായ തീപിടിത്തതില്‍ ഏറ്റവും അവസാനം തീയണച്ച മേഖലയാണ് സെക്ടര്‍ ഏഴ്.

രണ്ട് മണിക്കൂര്‍ കൊണ്ട് തീയണക്കാന്‍ കഴിയുമെന്നാണ് അഗ്നിശമന സേന പറയുന്നത്. പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് പറയുന്നു. പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്ബോഴാണ് ഇത് അറിയാന്‍ സാധിക്കുക. വെള്ളം പമ്ബ് ചെയ്യുന്നതിനു പുറമെ, മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാലിന്യനീക്കി തീ അണക്കാനുള്ള ശ്രമവും നടക്കുന്നത്.

13 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് മാർച്ച് രണ്ടിന് ഉണ്ടായ അഗ്നിബാധ കെടുത്താനായത്. തീയണച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും തീ പിടിത്തമുണ്ടായിരിക്കുന്നത്.

ആദ്യത്തെ തീപിടിത്തതില്‍ കനത്ത പുകയില്‍ കൊച്ചി ഗരം മൂടിയിരുന്നു. തീപിടിത്തതില്‍ കൊച്ചി കോര്‍പ്പറേഷന് 100 ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറുകോടി പിഴ ചുമത്തിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നിര്‍ദേശം.

Post a Comment

Previous Post Next Post
Join Our Whats App Group