Join News @ Iritty Whats App Group

ട്രെയിൻ തട്ടി ആറളം സ്വദേശി മരിച്ചു.

ഇരിട്ടി: ട്രെയിൻ തട്ടി ആറളം സ്വദേശിയായ യുവാവ് മരിച്ചു.
ആറളം കൂട്ടക്കളത്തെ ഉറുകുഴിയിൽ പ്രശാന്ത് (39) ആണ് മരിച്ചത്. കണ്ണൂരിൽ അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. ബുധനാഴ്ച രാവിലെ 9 മണിയോടെ കണ്ണൂർ പന്നേൻപാറ റെയിൽവേ ഗേറ്റിനടുത്ത് വെച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് അപകട സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഉറുകുഴിയിൽ ശിവരാമൻ്റെയും കൗസല്യയുടെയും മകനാണ്. സഹോദരൻ: പ്രദീപൻ (ഗൾഫ്). സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുണ്ടയാംപറമ്പ് എസ് എൻ ഡി പി പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post
Join Our Whats App Group