Join News @ Iritty Whats App Group

കൃഷിയിടത്തിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്


ഇരിട്ടി: കൃഷിയിടത്തിൽ ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കടത്തുംകടവ് പുതുശ്ശേരിയിലെ
മുണ്ടപ്ലാക്കൽ രവീന്ദ്രൻ (68) നാണ്പരിക്ക് പറ്റിയത്. പുതുശ്ശേരിയിൽ വീടിനു സമീപത്തെ കൃഷിയിടത്തിൽ വെച്ചാണ് രവീന്ദ്രനെ കാട്ടുപന്നി ആക്രമിക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്രനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശം കൂടിയാണ്. കൃഷി വകുപ്പിൽ നിന്ന് വിരമിച്ച രവീന്ദ്രൻ മറ്റ് കൃഷിയുമായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ്. വാഴത്തോട്ടത്തിൽ വച്ച് രവീന്ദ്രന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രവീന്ദ്രനെ ആംബുലൻസിൽ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group