Join News @ Iritty Whats App Group

കോൺഗ്രസ് ഇതരരുടെ കൂട്ടായ്മ ; മൂന്നാം മുന്നണി രൂപീകരണത്തിന് ശക്തിപകരാൻ മമത-പട്‌നായിക് നിർണ്ണായക കൂടിക്കാഴ്ച ഇന്ന്


ഡല്‍ഹി : മൂന്നാം മുന്നണി രൂപീകരണത്തിന് ശക്തിപകരാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായികുമായി കൂടികാഴ്ച നടത്തും. ബുവനേശ്വറിൽ വച്ചാണ് കൂടിക്കാഴ്ച.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് ഇതര പ്രതിപക്ഷ മുന്നണി പ്രധാന ചർച്ചയാക്കാനാണ് നീക്കം. മൂന്നാം മുന്നണി രൂപീകരണത്തിൽ നവീൻ പട്‌നായികിന്റ തീരുമാനം നിർണായകമാകും. ഇന്നലെ വൈകീട്ടാണ് മമതാ ബാനർജി ഒഡിഷയിൽ എത്തിയത്. ഇന്നലെ പുരി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചിരുന്നു.

ഇടത്- കോൺഗ്രസ് പാർട്ടികളുമായി ഒരു സഖ്യവും 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഉണ്ടാകില്ലെന്ന് മമത ബാനർജി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സമാന താത്പര്യമുള്ള രാഷ്ട്രീയ ജനകീയ മുന്നണി തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ കോൺഗ്രസ് എങ്ങനെ ബിജെപിയെ നേരിടുമെന്ന് മമത ചോദിച്ചു. ഇത്തരം ധാരണകളുണ്ടാക്കിയ ഇടതുപാർട്ടികൾക്കും ബിജെപിയെ പരാജയപ്പെടുത്താനാകുമോ എന്നും മമത ആഞ്ഞടിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group