Join News @ Iritty Whats App Group

ഖുര്‍ആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്, അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജി


വാഷിങ്ടൺ: യുഎസിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. വെയ്‌നിൽ നിന്നുള്ള കുടുംബ നിയമ- ഇമിഗ്രേഷൻ അറ്റോർണിയുമായ നാദിയ കഹ്ഫ്, യുഎസിലെ പാസായിക് കൗണ്ടിയിൽ സ്റ്റേറ്റ് സുപ്പീരിയർ കോടതിയിലാണ് ജഡ്ജിയായി നിയമിതയായത്. നിയമനത്തിന് പിന്നാലെ ന്യൂ ജെഴ്സിയിൽ നാദിയ, മുത്തശ്ശിയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പുരാതനമായ ഖുര്‍ആനിൽ കൈവച്ച് സത്യപ്രതിജ്ഞ ചെയ്തു. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം, മാർച്ച് 21 ചൊവ്വാഴ്ചയായിരുന്നു സത്യപ്രതിജ്ഞ.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂജേഴ്‌സിയിലെ മുസ്ലീം, അറബ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുകയാണ്. യുവതലമുറ ഭയപ്പെടാതെ അവരുടെ മതം ആചരിക്കാൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വൈവിധ്യമാണ് നമ്മുടെ ശക്തി, അത് നമ്മുടെ ബലഹീനതയല്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാദിയ പറഞ്ഞു. ഒരു വർഷം മുമ്പ് വന്ന കഹ്ഫിന്റെ നോമിനേഷൻ സെനറ്റർ ക്രിസ്റ്റൻ കൊറാഡോ വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ ഈ മാസം ആദ്യമാണ് അവര്‍ക്ക് നിയമനം നടന്നത്.

രണ്ട് വയസുള്ളപ്പോഴാണ് സിറിയൻ കുടിയേറ്റക്കാരിയായി നാദിയ അമേരിക്കയിലെത്തുന്നത്. ദീര്‍ഘകാലം രാജ്യത്തെ ഇസ്ലാമിക ഫൗണ്ടേഷനിൽ ജോലി ചെയ്തു. 2003 മുതൽ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂജേഴ്‌സി ചാപ്റ്ററിന്റെ ഡയറക്‌ടർ ബോർഡ് അംഗമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഇസ്‌ലാമിക് സെന്റർ ഓഫ് പാസായിക് കൗണ്ടിയുടെ പ്രസിഡന്റായി കഹ്ഫ് പ്രവർത്തിക്കുന്നുണ്ട്. ക്ലിഫ്‌ടൺ ആസ്ഥാനമായ ലാഭേച്ഛയില്ലാത്ത സാമൂഹിക സേവന ഏജൻസിയായ വഫ ഹൗസിന്റെ നിയമോപദേശക കൂടിയാണ് അവരിപ്പോൾ.

Post a Comment

Previous Post Next Post
Join Our Whats App Group