Join News @ Iritty Whats App Group

അമ്മയെ കാണാന്‍ വീട്ടിലെത്തി സഹോദരിയുടെ 8 വയസുള്ള മകളെ നിരന്തരം പീഡിപ്പിച്ച ഭിന്നശേഷിക്കാരന് 40 വര്‍ഷം കഠിന തടവ്

അമ്മയെ കാണാന്‍ വീട്ടിലെത്തി സഹോദരിയുടെ എട്ടുവയസുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ഭിന്നശേഷിക്കാരനായ യുവാവിന് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുട്ടിയുമായുള്ള ബന്ധമോ പ്രായമോ ചിന്തിക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കാട്ടിയത് മനസാക്ഷിയെ നടുക്കുന്ന പ്രവര്‍ത്തിയാണെന്ന് വിലയിരുത്തിയാണ് പോക്സോ കോടതി ജഡ്ജി എംപി ഷിബു പ്രതിക്ക് ശിക്ഷ വിധിച്ചത്.

അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം കുടുംബവീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. ഈ വീട്ടിലേക്ക് അമ്മയെ കാണാനെന്ന പേരില്‍ ശനിയാഴ്ചകള്‍ തോറും യുവാവ് എത്തിയിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നത്. നിരന്തരമായ പീഡനം മൂലം കുട്ടിമ മാനസികമായി തളര്‍ന്നിരുന്നു.

ശനിയാഴ്ചകളില്‍ തനിക്ക് വീട്ടില്‍ നില്‍ക്കുവാന്‍ പേടിയാണെന്ന് കുട്ടി കൂട്ടുകാരിയോട് സ്കൂളില്‍ വെച്ച് പറഞ്ഞിരുന്നു. ഈ വിവരം കൂട്ടുകാരി അധ്യാപികയെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ സ്വകാര്യമായി വിളിച്ച് പ്രശ്നം ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നാലെ അധ്യാപിക ഇക്കാര്യം സ്കൂള്‍ അധികൃതരെ ധരിപ്പിച്ചതിന് പിന്നാലെ പൊലീസിനെ ബന്ധപ്പെട്ട് പരാതി നല്‍കുകയായിരുന്നു.

സ്കൂളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റുചെയ്തു. എന്നാല്‍ കേസില്‍ വിചാരണ നടക്കുന്നതിനിടെ കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറൂമാറുകയും പ്രതിക്ക് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തത് കേസിന്‍റെ മുന്നോട്ടുള്ള പോക്കിന് തടസം സൃഷ്ടിച്ചിരുന്നു. അതേസമയം, മാമന്‍ തന്നെ ഉപദ്രവിച്ചുവെന്ന മൊഴിയില്‍ കുട്ടി ഉറച്ചുനിന്നതോടെ കോടതി ശിക്ഷാനടപടികളിലേക്ക് കടന്നു.

ശിക്ഷയില്‍ ഇളവ് നേടാനായി താന്‍ അമ്പത് ശതമാനം ഭിന്നശേഷിക്കാരണെന്നും കൂടാതെ തന്‍റെ ഭാര്യയും ഭിന്നശേഷിക്കാരിയാണെന്നും തെളിയിക്കുന്ന രേഖ പ്രതി കോടതിയി്ല്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും പ്രതി ചെയ്ത ക്രൂരതയ്ക്കുള്ള ന്യായീകരണങ്ങളായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ കുട്ടി സര്‍ക്കാരിന്‍റെ സംരക്ഷണയിലാണ് കഴിയുന്നത്. കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായനിധിയില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ അജിത് പ്രസാദാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

Post a Comment

Previous Post Next Post
Join Our Whats App Group