Join News @ Iritty Whats App Group

മാരക മയക്കു മരുന്നായ 100 ഗ്രാം എം ഡി എം എ യുമായി കൂട്ടുപുഴയിൽ യുവാവ് പിടിയിൽ



ഇരിട്ടി: കൂട്ടുപുഴയിൽ കർണ്ണാടകത്തിൽ നിന്നും കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 100 ഗ്രാം എംഡി എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി കണ്ണൂർ മാട്ടൂൽ മടക്കര സ്വദേശി യാണ്ക ളത്തിൽ പറമ്പിൽ കെ.പി. സലീൽകുമാർ (31) നെയാണ് ഇരിട്ടി റെയിഞ്ച് എക്സൈസ്, കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രത്യേക എക്സൈസ് സംഘത്തിൻ്റെയും നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെ പിടികൂടിയത്. ബംഗലുരുവിൽ നിന്നും കാറിൽ കണ്ണൂരിലേക്ക് വരികയായിരുന്നു പ്രതി. പിടികൂടിയ എം ഡി എം എ ക്ക് 5 ലക്ഷം രൂപയോളം വിലവരും. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി. രജിത്ത്,കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫിസർ വി.വി. ബിജു, പ്രിവന്റീവ് ഓഫിസർമാരായകെ.പി. പ്രമോദ് കുമാർ, കെ. ഉമ്മർ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ഇ.സി. ദിനേശൻ , കെ.എൻ. രവി , കെ.ബിജു, സിവിൽ എക്സൈസ് ഓഫിസർമാരായ വി.എൻ. സതീഷ് , കെ. കെ. രാഗിൽ, സി.ഹണി , കെ. സനേഷ്, കെ. പി. വനിത, സിവിൽ എക്സൈസ് ഓഫിസർ ശിൽപ്പ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

Previous Post Next Post
Join Our Whats App Group