Join News @ Iritty Whats App Group

കണ്ണൂർ എസ്എൻ കോളേജിൽ കെ എസ് യു - എസ്എഫ്ഐ സംഘർഷം; നാല് പേർക്ക് പരിക്ക്


കണ്ണൂർ : കണ്ണൂർ എസ് എൻ കോളേജിൽ കെ എസ് യു - എസ് എഫ് ഐ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് കെ എസ് യു പ്രവർത്തകർക്കും രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ്‌ റിസ്വാൻ, ആതിഥ്യൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്. കെ എസ് യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസവും സംഘർഷം ഉണ്ടായിരുന്നു. തൊട്ടടുത്ത എസ് എൻ ജി കോളേജിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് എസ് എൻ കോളേജിലുണ്ടായ സംഘർഷം.

Post a Comment

Previous Post Next Post
Join Our Whats App Group