Join News @ Iritty Whats App Group

'ഗ്യാസ് എന്ന് കരുതി'; രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർ മരിച്ചു

പാലക്കാട്: രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു. പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ സൂരജ് കെ രാജ്(40) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. രോഗികളെ നോക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ഗ്യാസ് ട്രബിളാണെന്ന് കരുതി ഡോക്ടർ കാര്യമാക്കിയില്ല. ഗ്യാസിനുള്ള മരുന്ന് രോഗികളെ പരിശോധിക്കുന്നത് തുടർന്നു. എന്നാൽ ഡോക്ടർക്ക് ശാരീരിക ബുദ്ധിമുട്ട് കൂടി വന്നു. കിടക്കണമെന്ന് പറഞ്ഞ ഡോക്ടർക്കുവേണ്ടി തൊട്ടടുത്ത കോവിഡ് കേന്ദ്രത്തിൽ സൌകര്യം ഒരുക്കുകയും ചെയ്തു.

അതിനിടെയാണ് ബെഞ്ചിലിരുന്ന ഡോക്ടർ കുഴഞ്ഞുവീണത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ സൂരജ് കോട്ടയം തലയോലപ്പറമ്പ് സില്ലോൺ ജങ്ഷനിൽ കൊല്ലംപറമ്പിൽ കുടുംബാഗമാണ്.

കഴിഞ്ഞ മൂന്നര വർഷമായി മുണ്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു ഡോ. സൂരജ് കെ രാജ്. ഭാര്യ ഡോ. ശ്രീജ(ഫോറൻസിക് സർജൻ, പാലക്കാട് ജില്ലാ ആശുപത്രി), മകൻ- ശ്രീറാം(വിദ്യാർഥി) അച്ഛൻ- ഡോ. രാജ്കുമാർ(വിഎസ്എം ആശുപത്രി, വൈക്കം), അമ്മ- കുമാരി സുമംഗല(റിട്ട. ജീവനക്കാരി തിരുവനന്തപുരം അക്കൌണ്ട് ജനറൽ ഓഫീസ്)

സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group