കൊല്ലം: വിവാഹം രജിസ്റ്റർ ചെയ്യാൻ യുവാവ് എത്താതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. മണ്ണൂർ മധു ഭവനില്‍ ധന്യ(23)യെയാണ് വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി ഒരു വർഷത്തിലേറെയായി ധന്യ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ധന്യയെ വീട്ടിൽ നിന്ന് കാണതായിരുന്നു. തുടർന്ന് യുവതിയെ യുവാവിനൊപ്പം കണ്ടെത്തിയിരുന്നു. ധന്യയെ വിവഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ യുവാവ് സമ്മതിച്ചിരുന്നു.
എന്നാൽ ധന്യയും വീട്ടുകാരും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി എത്തിയെങ്കിലും യുവാവ് എത്തിയില്ല. ഫോണിൽ വിളിച്ചിട്ടും യുവാവിനെ കിട്ടിയില്ല. ഇതിന്റെ മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ അമ്മ വിദേശത്തായതിനാൽ ബന്ധുക്കളോടൊപ്പമായിരുന്നു ധന്യയുടെ താമസം.
Post a Comment